KeralaLatest News

പിരിവിന്റെ അതിപ്രസരം; സിപിഎം നേതാക്കള്‍ക്ക് ബാലപാഠം നല്‍കുന്നു

തിരുവനന്തപുരം: പിരിവ് അതിരുകടക്കുന്നതിനെതിരെ സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. പിരിവ് പാര്‍ട്ടിയുടെ പ്രതിശ്ചായ നഷ്ടപ്പെടുത്തുന്നുവെന്നും പാര്‍ട്ടിയും ബഹുജന സംഘടനകളും ഒരേസമയം പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും യോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞു. തറ്റുതിരുത്തല്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലാണ് പിരിവ് വിഷയം ഉയര്‍ന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.

READ ALSO: ‘കാശ്മീരിൽ മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ വേ​ണ്ട’; അമേരിക്കയുടെ മധ്യസ്ഥതയെ എതിർത്ത് ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്

‘പിരിവുകള്‍ക്കു വീടുകളിലെത്തുന്ന പ്രവര്‍ത്തകരും നേതാക്കളും അവിടെയുള്ളവരോടു വിനയത്തോടെ പെരുമാറണം. ഏതെങ്കിലും കാരണത്താല്‍ പിരിവ് തരാതിരിക്കുകയോ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയോ ചെയ്താല്‍ അവരോടു തട്ടിക്കയറുന്ന പ്രവണത പാര്‍ട്ടിയില്‍ കൂടിവരികയാണ്. ഇത് പാര്‍ട്ടിക്കു പൊതുജനമധ്യത്തില്‍ ക്ഷീണമുണ്ടാക്കുന്നു.

പിരിവ് തന്നില്ലെങ്കില്‍ വീട്ടുകാരെ വെറുപ്പിക്കുകയോ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ ചെയ്യരുത്. കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യം പലര്‍ക്കും ആവശ്യമില്ലെങ്കില്‍പ്പോലും പ്രവര്‍ത്തകര്‍ സജീവമായി അവിടെയുണ്ടാകണം. രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്ന സമയങ്ങളില്‍ ശാന്തമായി ആശയപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

READ ALSO:  ദുരൂഹത, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഡിഎന്‍എ പരിശോധനക്കു വിധേയമാക്കണമെന്ന് മകള്‍

നേതാക്കളുടെ പെരുമാറ്റം മാറേണ്ടത് കീഴ്ഘടകങ്ങളില്‍ മാത്രമല്ല അത് മേല്‍ത്തട്ടിലും മാറണമെന്ന് ചര്‍ച്ചകളില്‍ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ എല്ലാ കുറ്റങ്ങളും പ്രാദേശികഘടകങ്ങളിലേക്ക് ചാരിയ സംസ്ഥാന നേതൃത്വത്തിന്റെ സമീപനത്തിനെതിരെ താഴെതട്ടില്‍ അതൃപ്തിയുണ്ടെന്നും സമിതിയില്‍ ഉയര്‍ന്നുവന്നു.

READ ALSO:  ജന്മാവകാശപൗരത്വം റദ്ദാക്കും; കുടിയേറ്റവിരുദ്ധ പ്രഖ്യാപനവുമായി വീണ്ടും ട്രംപ്

shortlink

Related Articles

Post Your Comments

Related Articles


Back to top button