നമ്മൾ വലിച്ചെറിയുന്ന പഴത്തൊലിയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പതിവായി ഒരു മിനിറ്റ് നേരം പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുന്നത് വെളുത്ത് തിളക്കമുള്ള പല്ലുകൾ ലഭിക്കാൻ സഹായിക്കും. പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താൽ മുഖക്കുരു മാറുന്നതാണ്. ഇത് പതിവായി ചെയ്‌താൽ ഒരാഴ്ച കൊണ്ട് തന്നെ ഫലം കാണാം. വേദന മാറ്റാൻ വേദനയുള്ള ഭാഗത്ത് പഴത്തൊലി അരച്ച് പുരട്ടാം. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന് ശേഷമോ ഇത് കഴുകി കളയാവുന്നതാണ്.
സ്റ്റീല്‍, സില്‍വര്‍ എന്നിവ വൃത്തിയാക്കുവാന്‍ പഴത്തൊലി നല്ലപോലെ ഉരച്ചാല്‍ മതി. ഷൂ പോളിഷ് ചെയ്യാൻ ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് ഷൂ പോളിഷ് ചെയ്യാം.സിഡിയില്‍ വരകളോ പാടുകളോ വീണാല്‍ പഴത്തൊലി കൊണ്ട് വൃത്താകൃതിയില്‍ ഉരയ്ക്കണം. പിന്നീട് ഒരു ലിനന്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കാം. സിഡിയിലെ പാടുകള്‍ പോകും.
Post Your Comments