ന്യൂഡൽഹി: മരുമകനെതിരായ വായ്പ തട്ടിപ്പ് കേസിൽ കമൽനാഥ്, ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ പി ചിദംബരം, എന്നിവർ ദേശീയ അന്വേഷണ ഏജൻസികളുടെ കുരുക്കിൽ അകപ്പെട്ടുകഴിഞ്ഞു. അടുത്തതായി കുടുങ്ങാൻ പോകുന്ന കോൺഗ്രസ് നേതാക്കളിൽ മൂന്നാമൻ ശശി തരൂരാണ്. സുനന്ദ പുഷ്‌കർ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് അതിന്റെ ഭാഗമായാണെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ശശി തരൂരിനെ പൂട്ടാൻ കഴിയുന്ന തെളിവുകളാണ് കൈവശമുള്ളതെന്ന ആത്മവിശ്വാസമാണ് ഡൽഹി പൊലീസിനുള്ളത്. ഡൽഹി പൊലീസ് സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിന്റെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകളാണ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്. ശശി തരൂരിന്റെ മാനസിക പീഡനങ്ങളും പാക് മാധ്യമപ്രവർത്തക മെഹർ തരാറുമായുള്ള അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധവുമാണ് സുനന്ദ പുഷ്‌കറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ALSO READ: കൊല്‍ക്കത്ത തെരുവിലൂടെ മോദിയ്ക്ക് പഠിക്കാന്‍ ശ്രമിക്കുന്ന ദീദിയുടെ നാടകം
സുനന്ദ പുഷ്‌കറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് ശശി തരൂരിനെ കുടുക്കാനുതകുന്ന മറ്റൊരു പ്രധാന തെളിവ്. വിഷാംശം ഉള്ളിൽച്ചൊന്നാണ് സുനന്ദ പുഷ്‌കറിന്റെ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ശരീരത്തിൽ 15 ഓളം മുറിപ്പാടുകൾ. ഇതിൽ പല മുറിവുകൾക്കും മാസങ്ങളോളം പഴക്കം. ശശി തരൂരിനും സുനന്ദയ്ക്കുമിടയിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്ന് സ്ഥാപിക്കാൻ ഈ മുറിവുകൾകൊണ്ട് സാധിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
Post Your Comments