മഞ്ചേരി: കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട ശങ്കരന്‍കുട്ടിക്ക് ഒരു ദിവസത്തെ പരോൾ അനുവദിച്ചു. കൊലപാതക കേസില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് പോത്തുകല്ല് ഭൂദാനം കവളപ്പാറ സ്വദേശിയായ ഇയാൾ. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പരോള്‍. ഭൂദാനം സെന്റ് ജോര്‍ജ് മലങ്കര കാത്തലിക് സ്കൂളിലെ ക്യാമ്പില്‍ കൊണ്ടുപോകാനും ബന്ധുക്കളെ കാണാനുമുള്ള അവസരമൊരുക്കാന്‍ ജില്ല ജഡ്ജി പൊലീസിന് നിര്‍ദേശം നല്കി. മറ്റുബന്ധുക്കളെ കാണാനാഗ്രഹം പ്രകടിപ്പിപ്പ് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് ശങ്കരൻ കുട്ടി ഹർജി നല്‍കിയിരുന്നു.
Read also: മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അഞ്ചു ജില്ലകളില്‍ ആയിരത്തിലേറെ ക്വാറികള്‍
Post Your Comments