Latest NewsIndia

ശിവസേനാ നേതാവ് രാജ്താക്കറെയ്‌ക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് കുരുക്ക് മുറുകുന്നു

 

മുംബൈ: ശിവസേനാ നേതാവ് രാജ്താക്കറെയ്ക്കെതിരെയും എന്‍ഫോഴ്സ്മെന്റ് കുരുക്ക് മുറുകുന്നു. ചോദ്യം ചെയ്യലിനായി രാജ്താക്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെത്തി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവും, അന്തരിച്ച ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ അനന്തരവനുമായ രാജ് താക്കറെ. ഐ.എല്‍ ആന്‍ഡ് എഫ്.എസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള അഴിമതി അന്വേഷിക്കുന്നതിന്റെ ഭാഗമാണ് ഈ ചോദ്യം ചെയ്യല്‍. തന്റെ ഭാര്യ ശര്‍മിള, മകന്‍ അമിത്, മകള്‍ ഉര്‍വശി, എം.എന്‍.എസ് നേതാവ് നന്ദ്ഗവോന്‍കര്‍ എന്നിവരോടൊപ്പമാണ് താക്കറെ ഇ.ഡി കാര്യാലയത്തിലേക്ക് എത്തിയത്.

Read Also : നാടകീയ നീക്കങ്ങൾക്കൊടുവിൽ പി.ചിദംബരം അറസ്റ്റിൽ

കോഹിനൂര്‍ സി.ടി.എന്‍.എല്ലിന്റെ കീഴിലുള്ള ഐ.എല്‍ ആന്‍ഡ് എഫ്.എസ് രാജ് താക്കറെ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ട് എന്ന ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇത് അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇ.ഡി താക്കറെയെ വിളിച്ച് വരുത്തിയത്. ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ ജോഷിയുടെ മകന്‍ ഉന്മേഷ് ജോഷിയാണ് കോഹിനൂര്‍ സി.ടി.എന്‍.എല്ലിന്റെ സ്ഥാപകനും ഉടമയും. രാജ് താക്കറെയുടെ വരവിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി മുംബയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button