Latest NewsLife StyleHealth & Fitness

പൊണ്ണത്തടി കുറയ്ക്കാം പട്ടിണി കിടക്കാതെ; ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ…

അമിതവണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ആഹാരശീലങ്ങളും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളുമൊക്കെയാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. ശരീരഭാരം കുറയ്ക്കാന്‍ പലതരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുണ്ട്. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. കഠിനമായി വ്യയാമം ചെയ്യുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. ശരീരഭാരം കുറയ്ക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. കലോറി കുറഞ്ഞതും നാരുകള്‍ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക. ഡയറ്റ് ചെയ്യുന്ന കാരണത്താല്‍ ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങള്‍ ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ല.

ALSO READ: വിരലുകള്‍ നോക്കിയാല്‍ അറിയാം നിങ്ങളുടെ ലൈംഗിക താൽപര്യങ്ങൾ

ഇതാ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍

ഗ്രീന്‍ ടീ

തടി കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഗ്രീന്‍ ടീ. ശരീരത്തിലെ മെറ്റബോളിസം കൂട്ടി കൂടുതല്‍ കാലറി പുറംതള്ളാന്‍ ഇത് സഹായിക്കും. വണ്ണം കുറയണം എന്ന ചിന്തയോടെ ഗ്രീന്ന് ടീ ശീലമാക്കുന്നവര്‍്ര പെട്ടെന്ന് ഫലം ലഭിക്കുന്നതിന് വേണ്ടി അമിതമായ അളവില്‍ ഗ്രീന്‍ ടീ കുടിക്കാറുണ്ട്. ഇത് ശരീരത്തില്‍ ഇരുമ്പിന്റെ അളവ് ക്രമാതീതമായി കുറയുന്നതിനും കൂടുതല്‍ ആസിഡ് ഉല്പാദിപ്പിക്കപ്പെടാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഗ്രീന്‍ടീ അവശ്യത്തിനുമാത്രം കുടിക്കുക. ഭക്ഷണത്തിനു മുന്‍പ് ഗ്രീന്‍ ടീ കുടിക്കുന്നത് അമിത ഭക്ഷണം ഒഴിവാക്കാനും ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും സഹായിക്കും.

മുട്ടയുടെ വെള്ള

പ്രോട്ടീനാല്‍ സമ്പന്നമാണ് മുട്ട എന്ന് എല്ലാവര്‍ക്കുമറിയാം. കലോറി കുറഞ്ഞതും എന്നാലോ പ്രോട്ടീന്‍ സമ്പന്നവുമാണ് ഇവ. മുട്ട കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും. ശരീരഭാരം കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നവര്‍ മുട്ട പുഴുങ്ങി കഴിക്കുന്നതാകും കൂടുതല്‍ നല്ലത്.

ALSO READ: വിരലുകള്‍ നോക്കിയാല്‍ അറിയാം നിങ്ങളുടെ ലൈംഗിക താൽപര്യങ്ങൾ

ഓട്‌സ്

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്‌സ്. ഓട്സില്‍ ധാരാളം സോല്യുബിള്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോളിനെ പ്രതിരോധിക്കാന്‍ സഹായിക്കും. സോല്യുബിള്‍ ഫൈബര്‍ ബൈല്‍ ആസിഡുകളുമായി ചേര്‍ന്ന് കൊളസ്ട്രോളിനെ ഇല്ലാതാക്കും. ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നല്‍ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്‌സിനുണ്ട്. ബീറ്റ ഗ്ലൂക്കന് ജെല്‍ പോലെയുള്ള സൊല്യൂഷന്‍ ഉണ്ടാക്കാനുള്ള കഴിവാണ് ഇതിനു സഹായിക്കുന്നത്. ഓട്‌സ് ധാന്യത്തില്‍ 2.3 – 8-5% വരെ ബീറ്റ ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്.

ആപ്പിള്‍

പോഷകസമ്പന്നമായ ഭക്ഷണമാണ് ആപ്പിള്‍. ഡയറ്ററി ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഇവ. കൂടാതെ വൈറ്റമിന്‍, മിനറല്‍സ് എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രാതലില്‍ ആപ്പിള്‍ സ്ഥിരമായി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ഫ്‌ലാക്‌സ് സീഡ്

ചെറുചന വിത്ത് കാലറി കുറഞ്ഞതും എന്നാല്‍ ഫൈബര്‍ സമ്പന്നവുമാണ്. ഒമേഗ 3യുടെ കലവറ കൂടിയാണിത്. അതിനാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് കഴിക്കുന്നത് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുള്ളത് മത്സ്യത്തിലാണ്. അതിനാല്‍ മത്സ്യം കഴിയ്ക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് യഥേഷ്ടം ലഭിക്കാന്‍ ഫ്‌ളാക് സീഡ് അത്യുത്തമമാണ്. കൊളസ്ട്രോളും അമിതവണ്ണവും കുറയ്ക്കാന്‍ ഇതിന് സാധിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് ഇട്ടു തിളപ്പിയ്ക്കുക. രാത്രിയില്‍ തിളപ്പിച്ചുവച്ച ഈ വെള്ളം രാവിലെ വെറുംവയറ്റിലും ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പും കുടിച്ചാല്‍ അമിതവണ്ണം കുറയും. ഇതിലുള്ള സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബറുകളാണ് തടി കുറയ്ക്കുന്നത്. എല്ലാ ദഹനപ്രശ്‌നങ്ങളും ഇത് ഇല്ലാതാക്കുന്നു.

ALSO READ: സ്വാദൂറും കൊത്തുപൊറോട്ട തയാറാക്കാം

ആല്‍മണ്ട്

വൈറ്റമിന്‍ സി, സിങ്ക് എന്നിവ ധാരാളമടങ്ങിയതാണ് ബദാം. ശരീരഭാരം കൂടാതെ നിയന്ത്രിക്കാന്‍ ബദാം കഴിക്കുന്നതിലൂടെ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button