Latest NewsEducationEducation & Career

സൈബർ ശ്രീ പരിശീലനം: അഭിമുഖം 29ന്

തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലെ സൈബർശ്രീ സെന്ററിൽ സി-ഡിറ്റ് സൗജന്യമായി നടത്തുന്ന മെന്ററിംഗ് ആന്റ് സ്‌പെഷ്യൽ സപ്പോർട്ട് പരിശീലനത്തിന് പട്ടികജാതി വിഭാഗക്കാർക്കായി അഭിമുഖം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം/മൂന്ന് വർഷം ഡിപ്ലോമ/എൻജിനിയറിങ് എന്നിവയിലേതെങ്കിലും പാസ്സായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം ലഭിക്കും. മൂന്നു മാസത്തെ പരിശീലനമാണ് നൽകുന്നത്.

പരിശീലനത്തിന്റെ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായം 18നും 26നും മദ്ധ്യേ ആയിരിക്കണം. അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 29ന് സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല പി.ഒ. തിരുവനന്തപുരം- 695015 എന്ന വിലാസത്തിൽ രാവിലെ 10.30ന് മുമ്പ് എത്തണം. വിശദവിവരങ്ങൾക്ക്: 0471-2933944, ഇ-മെയിൽ: cybersritraining@gmail.com

shortlink

Related Articles

Post Your Comments

Related Articles


Back to top button