Latest NewsKerala

സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ : വായ്പ നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്‌സ് ചെയര്‍മാന്‍ : പലരും വായ്പ എടുക്കുന്നത് കൃഷിയ്ക്കല്ല : ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ, വായ്പ നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് ചെയര്‍മാന്‍ ആര്‍.എ.ശങ്കരനാരായണന്‍.
സ്വര്‍ണപ്പണയത്തിന്മേല്‍ കാര്‍ഷിക വായ്പ നല്‍കുന്നതില്‍ വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.. നാലുശതമാനം പലിശനിരക്കിലാണ് സ്വര്‍ണപ്പണയത്തിന്മേല്‍ കാര്‍ഷികവായ്പ അനുവദിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് മാത്രമാണെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

Read Also :എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ കുറച്ചു

സ്വര്‍ണപ്പണയത്തില്‍ കാര്‍ഷികവായ്പ നല്‍കാനിടയില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണപ്പണയ കാര്‍ഷികവായ്പ ഒഴിവാക്കാന്‍ റിസര്‍വ് ബാങ്കിനു കഴിയില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

Read Also : ആ പ്രചാരണം തെറ്റ്; വ്യക്തത വരുത്തി എസ്ബിഐ

ഇത്തരം വായ്പ കൃഷിക്കായല്ല ഉപയോഗിക്കുന്നതെന്നും ഇത് പരിശോധിക്കണമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ റിസര്‍വ് ബാങ്കിനോടും കേന്ദ്ര ധനമന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. ബാങ്ക് മേധാവികളുടെ യോഗം ചേര്‍ന്നപ്പോള്‍ റിസര്‍വ് ബാങ്ക് ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അന്തിമതീരുമാനമായിട്ടില്ല. കുറഞ്ഞ പലിശയ്ക്ക് വായ്പ അനുവദിക്കുന്നതിനെ വിലക്കുന്നത് സ്വകാര്യ പണമിടപാടുകാരെ സഹായിക്കുന്നതാകുമെന്നാണ് ബാങ്കുകളുടെ നിലപാട്. ഭൂമിയുടെ രേഖവെച്ച് വായ്പ അനുവദിക്കുന്നത് തുടരുമെന്നും ശങ്കരനാരായണന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button