മുംബൈ: മാരുതി ചില മോഡൽ കാറുകളുടെ വാറന്‍റി വർദ്ധിപ്പിച്ചു. നാല് ഡീസല്‍ കാറുകളുടെ വാറന്‍റി പിരീഡ് ആണ് കൂട്ടിയിരിക്കുന്നത്. പുതിയ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവയുടെ ഡീസല്‍ പതിപ്പുകളുടെ വാറന്‍റി കാലവാധിയാണ് ഉയര്‍ത്തിയത്.
ALSO READ: ലോകത്തിലെ ഏറ്റവും വിലയുള്ള കാറിന് ശേഷം ലോകത്തെ ഞെട്ടിക്കാൻ ഈ ആഡംബര കാർ വീണ്ടും വരുന്നു
ഈ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ അഞ്ച് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്‍റി ലഭിക്കും. നേരത്തെ ഉണ്ടായിരുന്ന രണ്ട് വര്‍ഷം അല്ലെങ്കില്‍ 40000 കിലോമീറ്റര്‍ എന്നതാണ് വര്‍ദ്ധിപ്പിച്ചത്.
ALSO READ: വാഹനപ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മാരുതിയുടെ ഈ 6 സീറ്റര്‍ വാഹനം ഉടനെത്തും
ഈ നാല് മോഡലുകളിലും 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് ഹൃദയം. ബ്രെസയിലും എസ്-ക്രോസിലും ഈ എഞ്ചിന്‍ 90 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുമ്പോള്‍ സ്വിഫ്റ്റിലും ഡിസയറിലും 75 എച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്.
Post Your Comments