KeralaLatest News

ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ ലൈഫ് ഗാർഡിനെ കാണാതായി

തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിച്ച ലൈഫ് ഗാർഡിനെ കാണാതായി. ചെറിയതുറ സ്വദേശി ജോൺസൻ ഗബ്രിയേലിനെയാണ് കാണാതായത്. കരയിലേക്ക് പെൺകുട്ടിയെ എത്തിച്ചതിന് തൊട്ടുപിന്നാലെ വലിയൊരു തിരയിൽപ്പെട്ടാണ് ജോൺസണെ കാണാതായത്. തലയിൽ കനത്ത ആഘാതം വന്ന് വീണതിനാൽ ജോൺസൺ അബോധാവസ്ഥയിലാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

Read also: തട്ടമൊന്നും ധരിക്കാതെ മോഡേണായി ജീവിക്കണമെന്ന് ഭർത്താവിന്റെ നിർബന്ധം; യുവതി ജീവനൊടുക്കി

ജോൺസണെ അബോധാവസ്ഥയിലാകാൻ സാധ്യതയുണ്ടെന്നും ഉടനടി രക്ഷിക്കാനായി സംവിധാനങ്ങളെയും രക്ഷാപ്രവർത്തകരെയും എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സ്ഥലത്ത് ജോൺസന്‍റെ ബന്ധുക്കളടക്കം എത്തി പ്രതിഷേധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button