KeralaLatest NewsIndia

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കോഴിക്കോട് നഗരസഭയില്‍ സിപിഎം കോണ്‍ഗ്രസ് പിന്തുണയോടെ പ്രമേയം പാസ്സാക്കി

ദേശീയ താല്‍പ്പര്യത്തിനു വിരുദ്ധമായി കോഴിക്കോട് കോര്‍പ്പറേഷന്‍ നിലപാടെടുക്കരുതെന്നു ബിജെപി ആവശ്യപ്പെട്ടു.

കോഴിക്കോട്: ജമ്മു കാശ്മീരിന് നല്‍കിയ പ്രത്യേക പദവി റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെയാണ് നഗരസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ പ്രമേയം അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി യോഗത്തില്‍ പ്രതിഷേധം ഉയര്‍ത്തി. ദേശീയ താല്‍പ്പര്യത്തിനു വിരുദ്ധമായി കോഴിക്കോട് കോര്‍പ്പറേഷന്‍ നിലപാടെടുക്കരുതെന്നു ബിജെപി ആവശ്യപ്പെട്ടു.

സിപിഎം നേതൃത്വത്തിലുള്ള നഗരസഭയില്‍ എം.എം പത്മാവതിയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിനു അവതരണാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ബിജെപി കത്തു നല്‍കിയിരുന്നു. ഇത് തള്ളിയതോടെയാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. പ്രമേയത്തെ യു ഡിഎഫും അനുകൂലിച്ചതോടെയാണ് പ്രമേയം പാസ്സായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button