ന്യൂഡൽഹി: എൻഡിടിവി സ്ഥാപകൻ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കുമെതിരെ വിദേശ നിക്ഷേപ ചട്ടലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. സി ഇ ഒ വിക്രമാദിത്യ ചന്ദ്രക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. അനധികൃത ഇടപാടുകൾ വഴി വിവിധ രാജ്യങ്ങളിൽ നിന്ന് വിദേശ നിക്ഷേപം സ്വീകരിച്ചതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ പ്രണോയ് റോയ്ക്കും ഭാര്യയ്ക്കും രാജ്യം വിട്ടു പോകുന്നതിന് സിബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Post Your Comments