മുംബൈ: ജമ്മു കശ്മീറിലെ രാഷ്ട്രിയ നേതാവിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സി.എന്‍.എന്‍-ന്യൂസ് 18 നടത്തിയ അഭിപ്രായ സര്‍വെയ്‌ക്കെതിരെ ചലച്ചിത്ര താരം സ്വര ഭാസ്‌കര്‍ രംഗത്ത്.
ALSO READ: മോദി ഗവൺമെന്റിന്റെ മൗനം അപകടകരം; വീണ്ടും വിമർശനവുമായി പ്രിയങ്ക ഗാന്ധി
ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെ ട്വീറ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്നതായിരുന്നു സർവേ. ഇന്നലെയാണ് സി.എന്‍.എന്‍-ന്യൂസ് 18 ന്റെ ട്വിറ്ററില്‍ ഷെഹ്‌ലയെ അറസ്റ്റ് ചെയ്യണമോ എന്ന ചോദിച്ച് അഭിപ്രായ സര്‍വേ നടത്തിയത്.
ALSO READ: ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ഏറെ സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
സംഭവം നിരുത്തരവാദപരവും പൈശാചികവുമായി പോയെന്ന് സ്വര പറഞ്ഞു. നാണംകെട്ട നടപടിയാണ് സി.എന്‍.എന്‍-ന്യൂസ് 18 ന്റേതെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ സി.എന്‍.എന്‍-ന്യൂസ് 18 സര്‍വേ പിന്‍വലിച്ചു.
Post Your Comments