KeralaLatest News

തൃശൂര്‍ ജില്ലയിലെ ചില സ്‌കൂളുകള്‍ക്ക് നാളെ അവധി; കാരണം ഇതാണ്

തൃശ്ശൂര്‍: തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിയ്ക്കുന്ന ചില സ്‌കൂളുകള്‍ക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തടസ്സമാകാത്ത വിധത്തില്‍ അധ്യയനം സാധ്യമായാല്‍ ആ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിൻവലിക്കില്ല : തോമസ് ഐസക്

അതേസമയം, സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.

ALSO READ: മഞ്ജുവിനെ രക്ഷിക്കണമെന്ന് ദിലീപ് പറഞ്ഞു: മഞ്ജു വാര്യര്‍ ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയെന്ന് അറിയിച്ചത് ദിലീപെന്ന് ഹൈബി ഈഡന്‍

ഓഗസ്റ്റ് 20 മുതല്‍ 24 വരെയുളള 5 ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഈ തീയതികളില്‍ ചില സ്ഥലങ്ങളില്‍ 7മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും. 20-ാം തീയതി തെക്ക്-പടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള ശക്തമായ കാറ്റ് മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ തെക്ക് പടിഞ്ഞാറന്‍ അറേബ്യന്‍ കടലിലും 21-ാം തീയതി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും 22, 23 തീയതികളില്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും വീശിയടിക്കാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button