Latest NewsKerala

പ്രവര്‍ത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റാൻ നേതാക്കൾ തയ്യാറാകണം : ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകാനാകൂ : സിപിഎം

തിരുവനന്തപുരം: ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രവര്‍ത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റാൻ നേതാക്കൾ തയ്യാറാകണമെന്നും, ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകാനാകൂവെന്നും സിപിഎം. പാര്‍ട്ടി അടിത്തറ സംഘടനാ തലത്തിൽ ശക്തിപ്പെടുത്താനുള്ള സമഗ്ര നിര്‍ദ്ദേശങ്ങൾ അടങ്ങിയ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍റെ കരട് രേഖ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ രേഖ നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും.

Also read : ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് : ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ തിരിച്ചടിക്ക് ശേഷം നിശ്ചയിച്ച ഗൃഹസന്ദർശന പരിപാടി പൂർണ്ണമായി വിജയിച്ചില്ലെന്നു പാര്‍ട്ടി വിലയിരുത്തി. പല സ്ഥലങ്ങളിലും വീഴ്ച സംഭവിച്ചു. ഗൃഹസന്ദർശനങ്ങൾ തുടരും. വിശ്വാസം സംബന്ധിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ച് നിലപാട് വിശദീകരിക്കാനും ഭരണ നേട്ടങ്ങൾ താഴേ തട്ടിലേക്ക് എത്തിക്കാനുള്ള പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button