ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി. ചിദംബരത്തെ തേടി സി.ബി.ഐ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി. എന്നാല്‍ അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് സി.ബി.ഐ സംഘം മടങ്ങി. സി.ബി.ഐയ്ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് സംഘവും ചിദംബരത്തിന്റെ വീട്ടിലെത്തി. അതെ സമയം ചിദംബരത്തെ ഫോണിലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് സൂചന.
ഫോൺ സ്വിച് ഓഫ് ചെയ്തു വെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഐ .എന്‍.എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി. ചിദംബരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും. ഇതിന് മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നതെന്നാണ് സൂചന.
Post Your Comments