ഇന്‍ഡോര്‍: പിരിഞ്ഞുപോകുന്ന അധ്യാപകനെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ തമലിയയിലെ മങ്കല്‍ ദീന് പട്ടേല്‍ ആണ് സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയത്. തങ്ങളുടെ പ്രിയപ്പെട്ട മാസ്റ്റര്‍ സ്കൂളില്‍ നിന്നും പോകുകയാണെന്ന് കേട്ടതോടെ കുട്ടികള്‍ക്ക് സഹിക്കാന്‍ സാധിച്ചില്ല. അവര്‍ അധ്യാപകനെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
https://youtu.be/cM5rmG9s4GE
Post Your Comments