ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം സാമ്പത്തിക ഞെരുക്കം നേരിടുന്നതായും നിരവധി പേർക്ക് തൊഴിൽ നഷ്‌ടപ്പെട്ടതായും വാർത്തകളുണ്ടെന്നും ഇക്കാര്യത്തിൽ മോദി ഗവൺമെന്റിന്റെ മൗനം അപകടകരമാണെന്നും പ്രിയങ്ക പറയുകയുണ്ടായി.
Read also: ജമ്മുകശ്മീരില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റുചെയ്തതിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി
സർക്കാരിന്റെ പൂർണ്ണ മൗനം വളരെ അപകടകരമാണ്. കമ്പനികളുടെ പ്രവർത്തനം താറുമാറായി. ജോലിയിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ബിജെപി സർക്കാർ മൗനമായിരിക്കുകയാണ്. ആരാണ് ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാരെന്നും പ്രിയങ്ക ട്വീറ്റിലൂടെ ചോദിക്കുകയുണ്ടായി.
सरकार की घोर चुप्पी खतरनाक है।कम्पनियों का काम चौपट है। लोगों को काम से निकाला जा रहा है, भाजपा सरकार मौन है।
आखिर देश में इस भयंकर मंदी का जिम्मेदार कौन है? pic.twitter.com/BfbEuMIAXV
— Priyanka Gandhi Vadra (@priyankagandhi) August 19, 2019
Post Your Comments