നല്ല സുഖമായി ഉറങ്ങുന്നകാര്യത്തില്‍ മറ്റെല്ലാവരെയും പിന്തള്ളി ഇന്ത്യ ഒന്നാമത്. അതിശയകരമായ മുന്നേറ്റമാണ് ഇക്കാര്യത്തില്‍ ഇന്ത്യ പുലര്‍ത്തുന്നത്. ഏറ്റവും നന്നായി വിശ്രമിക്കുകയും സുഖമായി ഉറങ്ങുകയും ചെയ്യുന്ന ജനങ്ങളുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് പിന്നാലെ സൗദി അറേബ്യയും ചൈനയുമാണുള്ളത്.
ആഗോള വിപണി ഗവേഷണ സ്ഥാപനമായ കെജെടി ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫിലിപ്‌സിനുവേണ്ടി 12 രാജ്യങ്ങളിലായി 18 വയസും അതില്‍ കൂടുതലുമുള്ള 11,006 മുതിര്‍ന്ന വ്യക്തികളിലാണ് കെജെടി ഗ്രൂപ്പ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേരും നന്നായി ഉറങ്ങാന്‍ കഴിയുന്നില്ല എന്ന് വ്യക്തമാക്കുന്നു. ഉറക്കത്തിന്റെ പട്ടികയില്‍ ഒട്ടും ഉറങ്ങാന്‍ കഴിയാത്തവരുടെ നാട് ദക്ഷിണ കൊറിയയാണ്. പിന്നാലെ ജപ്പാനുമുണ്ട്.
READ ALSO: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് വധഭീഷണി; മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ
ആഗോളതലത്തില്‍ മുതിര്‍ന്നവര്‍ ആഴ്ചയില്‍ രാത്രി 6.8 മണിക്കൂറും വാരാന്ത്യ രാത്രിയില്‍ 7.8 മണിക്കൂറും മാത്രമാണ് ഉറങ്ങുന്നത്. ഓരോ രാത്രിയിലും ഉറങ്ങാന്‍ ശുപാര്‍ശ ചെയ്യുന്ന എട്ട് മണിക്കൂര്‍ ലഭിക്കാത്തവരില്‍ പത്തില്‍ ആറ് പേരും വാരാന്ത്യത്തില്‍ കൂടുതല്‍ മണിക്കൂറുകള്‍ ഉറങ്ങുന്നുണ്ടെന്നും ഫിലിപ്‌സ് ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ പറയുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ തങ്ങളുടെ ഉറക്കം മോശമായി എന്ന് പറയുന്നവരാണ് സര്‍വേയില്‍ പങ്കെടുത്ത 10 ല്‍ 4 ല്‍ അധികം പേരും. 26 ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ ഉറക്കം മെച്ചപ്പെട്ടുവെന്ന് അറിയിക്കുന്നത്. അതേസമയം 31 ശതമാനം മുതിര്‍ന്നവര്‍ ഉറക്കം മാറിയിട്ടില്ലെന്നും വ്യക്തമാക്കി. ഉറക്കത്തെ ബാധിക്കുന്ന ഉത്കണ്ഠയും സമ്മര്‍ദ്ദവും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ട് രാജ്യങ്ങളാണ് കാനഡയും(63) സിംഗപ്പൂരും(61).
ഒരു വ്യക്തിയുടെ ഉറക്കത്തിന്റെ കാര്യത്തില്‍ ജീവിതശൈലി ഘടകങ്ങള്‍ നിര്‍ണ്ണായകമാണ്. ഉത്കണ്ഠ, സമ്മര്‍ദ്ദം, അന്തരീക്ഷം, ജോലി അല്ലെങ്കില്‍ സ്‌കൂള്‍ ഷെഡ്യൂള്‍, വിനോദം, ആരോഗ്യസ്ഥിതി തുടങ്ങിയവയാണ് അതില്‍ പ്രധാനം. ആഗോളതലത്തില്‍ 67 ശതമാനവും രാത്രിയില്‍ ഒരു തവണയെങ്കിലും എഴുന്നേല്‍ക്കുന്നവരാണെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്.
READ ALSO: ഇന്ത്യ-പാക്ക് അതിര്‍ത്തിയിലേയ്ക്ക് യുദ്ധസജ്ജസേന : ഇന്ത്യയുടെ പുതിയ നടപടിയില്‍ പാകിസ്ഥാന്‍ ഭീതിയില്‍
Post Your Comments