Latest NewsKerala

പുത്തുമല ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി :ഇനി അഞ്ച് പേരെ കണ്ടെത്തണം

വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിൽ നിന്നും കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായവരെ കണ്ടെത്താനായി എത്തിച്ച ഭൂഗർഭ റഡാർ പരാജയപ്പെട്ടുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പ്രാഥമിക പരിശോധനയിൽ മനുഷ്യശരീരം കൃത്യമായി വേർതിരിച്ചറിയാൻ കഴിയാത്തതായിരുന്നു ഇതിന് കാരണമെന്നും എങ്കിലും വൈകിട്ട് വരെ ശ്രമിച്ച്‌ നോക്കാമെന്ന് ശാസ്ത്രഞ്ജർ അറിയിച്ചു.

Also read : പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം ഉപയോഗിക്കേണ്ട വിധം

ഇന്നലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നും കണ്ടെത്തിയ പുരുഷന്റെ മൃതദേഹം ആരുടേതെന്നറിയാൻ ഡിഎൻഎ പരിശോധന നടത്തും. മൃതദേഹത്തിൽ അവകാശവാദമുന്നയിച്ച് പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button