പാരിപ്പള്ളി: കേരളം കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ദു:സ്വാധീനത്തില്‍ പ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കല്ലുവാതുക്കലില്‍ ഗണഗീതം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും ശ്രീരാമ വിദ്യാനികേതന്‍ സ്കൂളിലെ പുതിയ നിര്‍മ്മിതിയുടെ സമര്‍പ്പണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതില്‍ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കണം. കാലഹരണപ്പെട്ട ഒരു പ്രത്യയ ശാസ്ത്രത്തിന്റെ ദുഃസ്വാധീനത്തില്‍ ഗുണപരമായ നേട്ടം ഉണ്ടാക്കുന്നതിന് പകരം അതിന്റെ തിക്തഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ തന്നെ ആയിരിക്കും തിരുവനന്തപുരം വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.വിമാനത്താവളത്തിലെ ചില സേവനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് മറ്റ് ഏജന്‍സികളെ ഏല്പിക്കുക. ഇന്ത്യയെ അഞ്ച് ട്രില്ല്യന്‍ ഡോളര്‍ സാമ്ബത്തിക ശക്തിയായി ഉയര്‍ത്തുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇത് കേവലം സര്‍ക്കാരിലൂടെ മാത്രം സാധ്യമാകില്ല.അതിനായി സര്‍ക്കാരേതര പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ മേഖലയിലും പുരോഗതി കൈവരിക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു.
Also read : നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യയെ മോദി കുഴിച്ചുമൂടിയെന്ന് പാക് വിദേശകാര്യമന്ത്രി
Post Your Comments