മംഗളൂരു: കര്‍ണാടകയിലെ തീരദേശ ജില്ലകളില്‍ അതീവജാഗ്രത. സംശയാസ്പദമായ രീതിയിലുള്ള ബോട്ടുകൾ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീച്ചുകളിൾ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സുരക്ഷാ പരിശോധന നടത്തുകയുണ്ടായി. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടലില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
Read also: കേരളത്തിലെ തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പ് : വലിയ തിരമാലകള്‍ക്ക് സാധ്യത
കതീല്‍ ശ്രീ ദുര്‍ഗപരമേശ്വരി ക്ഷേത്രത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ സ്‌ക്രീനിംഗ് നടത്തിയാണ് ഭക്തരെ കടത്തിവിടുന്നത്. കൂടാതെ കുന്ദാപൂര്‍ താലൂക്കിലെ ഗംഗൊല്ലി തുറമുഖം, കൊല്ലൂര്‍ ക്ഷേത്രം, ബൈന്ദൂര്‍, കുന്ദാപൂര്‍, സേനാപൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും കര്‍ശന മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments