ന്യൂ ഡൽഹി : ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് മുത്തലാഖ് നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും, മുസ്ലീം സ്ത്രീകൾക്ക് ഇതിലൂടെ നീതി കിട്ടിയെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം മുത്തലാഖ് വിഷയത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു. മുത്തലാഖ് നിരോധനത്തെ എതിർക്കുന്നവർ പോലും മനസ്സുകൊണ്ട് നിയമത്തിന് അനുകൂലമാണെന്നും അമിത് ഷാ പറഞ്ഞു.
Also read : ഇനി സംസാരം പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രം; ശക്തമായ നിലപാടുമായി രാജ്നാഥ് സിംഗ്
മുത്തലാഖ് നിരോധന ബില്ല് ജൂലൈ 30നാണ് രാജ്യസഭയില്‍ പാസ്സായത്. പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി രാജ്യസഭ മുത്തലാഖ് നിരോധന ബില്ല് പാസാക്കുകയായിരുന്നു.
Post Your Comments