കൊല്ലം: മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട സംഭത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌ത സംഭവം വിവാദമാകുന്നു. വസ്തുതകള്‍ അറിയാമായിരുന്നിട്ടും കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് സര്‍ക്കാരിനെ പ്രീണിപ്പിച്ചെന്ന് സേനയ്ക്കുള്ളിൽ തന്നെ വിമർശനം ഉയരുകയാണ്. മയ്യത്തുംകരയിലാണ് മന്ത്രി മേഴ്‌സിക്കുട്ടയമ്മയുടേയും എസ്പി ആര്‍.ഹരിശങ്കറിന്റേയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്പെഷല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്വിദീന്‍ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. പത്തനംതിട്ടയിലെ സ്വതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനത്തിനായി എത്തിയ എസ്പിയും 10 മിനിറ്റോളമാണ് വിവാഹ ഓഡിറ്റോറിയതിന് മുന്നില്‍കുടുങ്ങിക്കിടന്നത്.
Post Your Comments