തൃശൂര്‍: ഏനാമാക്കല്‍ റഗുലേറ്റര്‍ ഫേസ് കനാലിലെ റിംഗ് ബണ്ട് പൂര്‍ണമായും നീക്കം ചെയ്യാത്തതില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വിമർശനവുമായി മന്ത്രി വി എസ് സുനില്‍കുമാര്‍. അരിമ്പൂര്‍, ചാളൂര്‍, ആലപ്പാട്, അന്തിക്കാട്, കരിക്കൊടി മേഖലകളിലെ വെള്ളക്കെട്ടുകള്‍ സംബന്ധിച്ച പരാതിയെ തുടര്‍ന്ന് ഇവിടെ സന്ദർശനം നടത്തിയപ്പോഴാണ് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചത്. ബണ്ടുകള്‍ യഥാസമയം പൊളിച്ചുനീക്കാത്തതിനാലാണ് ഈ മേഖലകള്‍ വെള്ളത്തിലായത് എന്നാണ് നാട്ടുകാരുടെ പരാതി. ആള്‍ക്കാരെ വെള്ളത്തിലാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എഞ്ചിനിയര്‍മാരുടെ നിരുത്തരവാദപരമായ സമീപനത്തില്‍ നിന്നുണ്ടായതാണെന്നും ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുമെന്നും മന്ത്രി ശാസിച്ചു.
Read also: ഈ സ്‌നേഹമാണെന്റെ ഊര്‍ജം; പ്രളയകാലത്തെ അനുഭവം പങ്കുവെച്ച് എറണാകുളം ജില്ലാ കളക്ടര്‍
ഈ ആളുകള്‍ മുഴുവന്‍ വെള്ളത്തിലായിരിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ മൂന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ക്കാണ്. നാട്ടുകാരെ മുഴുവന്‍ വെള്ളത്തിലാക്കി . നിങ്ങള്‍ ഇത് ആദ്യം തുറന്നിരുന്നെങ്കില്‍ ഈ നിലയുണ്ടാകുമായിരുന്നോ? നിങ്ങളോടു ജില്ലാ കളക്ടര്‍ വിളിച്ചുപറഞ്ഞതല്ലേ? നിങ്ങളെയൊക്കെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടത്. ഇന്നു രാത്രിക്കുള്ളില്‍ ബണ്ട് പൊളിച്ചില്ലെങ്കില്‍ മൂന്നു പേരേയും സസ്‌പെന്‍ഡ് ചെയ്യുമെന്നും ബണ്ട് പൊളിക്കുന്നതുവരെ ഇവിടെ ഇരിക്കുകയാണെന്നും മന്ത്രി താക്കീത് നൽകി.
Post Your Comments