മംഗലുരു: മംഗലുരു പോലീസ് കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്ത അഞ്ചു മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ എന്‍ഐഎ ആള്‍ക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന തട്ടിപ്പുസംഘം. ദേശീയ കുറ്റാന്വേഷണ സംഘം ചമഞ്ഞു ഹോട്ടലില്‍ മുറിയെടുത്ത സംഘത്തിന്റെ തലവന്‍ മലയാളിയായ സാംപീറ്റർ എന്നയാൾ. കഴിഞ്ഞ ദിവസം ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.അഞ്ചു മലയാളികളും നാലു കര്‍ണാടകാ സ്വദേശികളുമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന പേരിലാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഡയറക്ടറുടെ പേരിലായിരുന്നു മുറി വാങ്ങിയത്. വാഹനത്തില്‍ എന്‍ഐഎ യുടെ വ്യാജ സ്റ്റിക്കറുകളും ഇവര്‍ പതിച്ചിരുന്നു. വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.റെയ്ഡില്‍ സംഘത്തിന്റെ പക്കല്‍ നിന്നും പിസ്റ്റളുകളും എയര്‍ഗണ്ണും പിടിച്ചെടുത്തു.
മാംഗ്‌ളൂരില്‍ താമസിക്കുന്ന അന്യദേശക്കാര്‍ക്ക് വേണ്ടി മാംഗ്‌ളൂര്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് വ്യാജ അന്വേഷണ സംഘം അറസ്റ്റിലായത്. ഇപ്പോള്‍ മംഗലുരു പോലീസിന്റെ കസ്റ്റഡിയിലാണ് ഒമ്പതു പേരും. അന്വേഷണം നടന്നു വരികയാണ്. നിരവധി പേരെ ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയതായിട്ടാണ് വിവരം.
Post Your Comments