മംഗളൂരു: മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊലീസ് മംഗളൂരുവില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ അന്വേഷണ സംഘം പിടിയിലായത്.
നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറി എടുത്ത സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു. ഇതേപേരില്‍ ബോര്‍ഡ് വെച്ച ഇവരുടെ വാഹനവും പൊലീസ് പിടികൂടി. ഇവര്‍ എന്തിനാണ് മംഗളൂരുവില്‍ എത്തിയത് തുടങ്ങിയ കാര്യങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടില്ല.
Post Your Comments