യുണൈറ്റഡ് നേഷന്‍സ്: ചൈനയുടെ ആവശ്യപ്രകാരം കശ്മീരിലെ സ്ഥിതിഗതികള്‍ യു.എന്‍ രക്ഷാസമിതി ഇന്ന് ചര്‍ച്ച ചെയ്യുമെന്ന് സൂചന. രഹസ്യ ചര്‍ച്ചയാണ് നടക്കുകയെന്ന് രക്ഷാസമിതിയുടെ ഇത്തവണത്തെ അധ്യക്ഷയായ പോളണ്ട് അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടക്കുമെന്ന് പോളണ്ടിന്റെ പ്രതിനിധി ജനാന റോണക്കയെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര വത്കരിക്കുക എന്ന ഉദ്ദേശത്തോടെ രക്ഷാസമിതിയില്‍ തുറന്ന ചര്‍ച്ച വേണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് രക്ഷാസമിതിക്കും രക്ഷാസമിതി അംഗങ്ങള്‍ക്കും പാകിസ്ഥാന്‍ കത്ത് അയച്ചിരുന്നു. എന്നാല്‍ ചൈന ഒഴികെയുള്ള നാല് സ്ഥിരാംഗങ്ങളും ഇന്ത്യയുടെ തീരുമാനത്തിനൊപ്പമായിരുന്നു. ഇക്കാര്യത്തില്‍ ചൈനയ്ക്ക് മേല്‍ പാകിസ്ഥാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ പിന്നീട് ചൈന അടച്ചിട്ട മുറിയിലെ ചര്‍ച്ച മാത്രമാണ് ആവശ്യപ്പെട്ടത്. തുറന്ന ചര്‍ച്ചയ്ക്ക് മറ്റ് അംഗങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ചൈനയും നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന.
Post Your Comments