ന്യൂഡൽഹി: കശ്മീരിലെ സുരക്ഷാ വിഷയങ്ങളില്‍ കോടതി ഇടപെടരുതെന്ന നിർദേശവുമായി സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത. പകരം സുരക്ഷാ ഏജന്‍സികളാണ് ഈ വിഷയം പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി. കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണെന്നും എത്രയും പെട്ടെന്ന് സാധാരണ നിലയിലെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും തുഷാര്‍ മെഹ്ത വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ചിലെ നടപടിയെ ചോദ്യം ചെയ്ത് അഭിഭാഷകനായ എം.എല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജി, കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വാതന്ത്ര്യമില്ലെന്ന് ആരോപിച്ച് കശ്മീര്‍ ടൈംസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജി എന്നിവ പരിഗണിക്കുമ്പോഴാണ് ഇക്കാര്യം ചർച്ച ചെയ്‌തത്.
Post Your Comments