മലപ്പുറം: ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷി യോഗത്തിനിടയിൽ കരച്ചിൽ താങ്ങാനാകാതെ പ്രസംഗം അവസാനിപ്പിച്ച് എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വര്‍. വ്യാഴാഴ്ച വൈകിട്ട് നിലമ്പൂര്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന യോഗത്തിലാണ് സംഭവം. ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി നേരില്‍ കാണുകയാണ് ഞാന്‍. എന്തുചെയ്യണമെന്നോ എന്തുപറയണമെന്നോ അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ കാണാന്‍ വയ്യ. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എം.എല്‍.എ എന്ന നിലയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ് എന്നായിരുന്നു പി.വി അന്‍വറിന്റെ വാക്കുകൾ. ഇതിനിടെ അദ്ദേഹം വിതുമ്പുകയായിരുന്നു. സഹായം പ്രഖ്യാപിച്ചും സഹായം അഭ്യര്‍ത്ഥിച്ചും നിങ്ങളോടൊപ്പം ഒരു സഹോദരനായി ഉണ്ടാകുമെന്നും എം.എല്‍.എ കൂട്ടിച്ചേർക്കുകയുണ്ടായി. പത്ത് ലക്ഷം രൂപ പ്രകൃതിക്ഷോഭ ദുരന്ത നിവാരണ ഫണ്ടിലേക്ക് എം.എല്‍.എ വാഗ്ദാനം ചെയ്യുകയും ചെയ്തു. എം.എല്‍.എ ഒറ്റയ്ക്കാണ് ഇത്രയും തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.
Read also: തന്റെ തോല്‍വി നിസ്സാരമെന്ന് പി.വി അന്‍വര്‍
Post Your Comments