വയനാട്: കുറിച്യാര്‍ മല അതീവ അപകടാവസ്ഥയില്‍ : ഉരുള്‍പ്പൊട്ടലിനൊപ്പം മലമുകളില്‍ ചെളി നിറഞ്ഞ ജലാശയവും താഴേയ്ക്ക് പതിയ്ക്കുമെന്ന് മുന്നറിയിപ്പ് . ഇവിടെ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ വിള്ളല്‍ മലമുകളിലുള്ള വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയതായാണ് മണ്ണ് സംരക്ഷണ വകുപ്പ് അറിയിച്ചത്.
Read Also : വയനാട് പുത്തുമലയില്‍ നിരവധിപേര്‍ മണ്ണിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്
ഇനിയും മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ഈ ജലാശയവും താഴേക്ക് പതിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ താഴ് വരയില്‍ താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. കുറിച്യാര്‍മലയില്‍ വലിയ ഉരുള്‍പ്പൊട്ടലുണ്ടായതിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് വളരെ അടുത്താണ് ഈ തടാകം. മലയില്‍ 60 മീറ്റര്‍ നീളവും 10 മീറ്റര്‍ ആഴവുമുള്ള വന്‍ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്.
Read also : പുത്തുമലയില്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലും വിഫലമായി; കാരണം ഇതാണ്
തടാകത്തിലെ വെള്ളവും മണ്ണും കല്ലും മരങ്ങളുമെല്ലാം മലവെള്ളത്തിനൊപ്പം ഒലിച്ചിറങ്ങിയാല്‍ ദുരന്തത്തിന്റെ വ്യാപ്തി ഭീകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ വിദഗ്ധ സംഘം ഈ പ്രദേശത്തെത്തി പരിശോധന നടത്തും. ഇതിന് ശേഷമാവും ഈ സ്ഥലം വാസയോഗ്യമാണോ എന്ന് തീരുമാനിക്കുക.
Post Your Comments