Latest NewsIndia

അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂ ഡൽഹി :മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ തുടങ്ങിയവർ ഡൽഹി എയിംസിൽ എത്തി ജെയ്റ്റ്‌ലിയെ സന്ദർശിച്ചു. അരുൺ ജെയ്റ്റ്‌ലി ഇപ്പോൾ വെന്‍റിലേറ്ററിലാണ്. മരുന്നുകളോട്പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്‌.

Also read : അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നിലയെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ

ആരോഗ്യ നില മോശമായതിനെ തുട‍ർന്ന് ഈ മാസം 9-ാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് അരുൺ ജെയ്റ്റ്‌ലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു.ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞ ലോക്സഭ തെര‍ഞ്ഞെടുപ്പിലടക്കം അരുൺ ജെയ്റ്റ്‌ലി മത്സരിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button