Latest NewsInternational

ഈ കൊടിമുടി കയറാന്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം : നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് അപകടങ്ങള്‍ വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍

കാഠ്മണ്ഡു : എവറസ്റ്റ് കൊടുമടു കയറാന്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അപകടങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് എവറസ്റ്റ് കൊടുമുടി കയറാനെത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നേപ്പാള്‍ കര്‍ശനമാക്കിയത്. പരിശീലനം സിദ്ധിച്ചവര്‍ക്കും പര്‍വതാരോഹണം നടത്തി മുന്‍പരിചയം ഉള്ളവര്‍ക്കും മാത്രമായിരിക്കും ഇനി എവറസ്റ്റ് കീഴടക്കാന്‍ അവസരം ലഭിക്കുക. കെട്ടിവെയ്ക്കേണ്ട തുകയില്‍ വര്‍ധന വരുത്താനും തീരുമാനമുണ്ട്.

ReadAlso : ഹോങ്കോങ്: ‘പ്രക്ഷോഭകാരികള്‍ ഭീകരർ, സൈനിക നടപടിയെന്ന്’ ചൈന

11,000 ഡോളര്‍ കെട്ടിവെയ്ക്കുന്ന ആര്‍ക്കും എവറസ്റ്റ് കീഴടക്കാന്‍ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു നിലവിലെ സാഹചര്യം. ഇത് നിരവധി അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമായി. നിലവിലെ സീസണില്‍ 11 പര്‍വതാരോഹകര്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തെന്നാണ് കണക്ക്.

ReadAlso : സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ എന്‍ഐഎ പിടികൂടി: സംഘമെത്തിയത് പച്ചക്കറി കച്ചവടക്കാരുടെ വേഷത്തില്‍

ലളിതമായ വ്യവസ്ഥകള്‍ ഉള്ളതിനാല്‍ പര്‍വതാരോഹകരുടെ ബാഹുല്യം പര്‍വത മുകളില്‍ പ്രാണവായുവിന്റെ അളവില്‍ കുറവുണ്ടാക്കുകയും ഓക്സിജന്‍ സിലിണ്ടറുകള്‍ മതിയാകാതെ വരുന്നതും പ്രശ്നകാരണമായി. ഈ സാഹചര്യത്തിലാണ് നിലവിലെ വ്യവസ്ഥകള്‍ കര്‍ക്കശമാക്കാനുളള തീരുമാനം. 8850 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നയാള്‍ അതിന് മുമ്പ് 6500 മീറ്റര്‍ ഉയരമുള്ള പര്‍വതമെങ്കിലും കയറിയിരിക്കണം.

സമുദ്രോപരിതലത്തിന് ഏറെ മുകളിലുള്ള സാഹചര്യത്തില്‍ പരിശീലനം ലഭിച്ചവരും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണമെന്നുമാണ് മറ്റ് വ്യവസ്ഥകള്‍. എവറസ്റ്റ് കീഴക്കാന്‍ എത്തുന്നവര്‍ ഇനി 35,000 ഡോളര്‍(ഏകദേശം 25 ലക്ഷം രൂപ) കെട്ടിവെയ്ക്കണം. 8000 മീറ്റര്‍ വരെയുള്ള മറ്റ് പര്‍വതങ്ങള്‍ക്ക് 20,000 ഡോളറും(ഏകദേശം 14.2 ലക്ഷംരൂപ) കെട്ടിവെയ്ക്കണം. പര്‍വതാരോഹകര്‍ക്കൊപ്പം ഗൈഡും നിര്‍ബന്ധമായും വേണമെന്നും വ്യവസ്ഥയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button