ന്യൂഡല്‍ഹി: വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയും അഴിമതിയുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയെ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യദിന ആശംസകളോടൊപ്പം രാജ്യത്തെ എല്ലാ സഹോദരീ- സഹോദരന്മാര്‍ക്കും രക്ഷാബനന്ധന്‍ ആശംസകളും നേര്‍ന്നു.
ALSO READ: ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ മധുരം കൈമാറാതെ ഇന്ത്യാ – പാക് സേനകള്‍
ജനസംഖ്യാ വര്‍ദ്ധനവ് രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കുടുംബാസൂത്രണ സന്ദേശം എല്ലാ ജനങ്ങളിലേക്കും എത്തിക്കണമെന്നും ജനസംഖ്യാ നിയന്ത്രണമാണ് വികസനത്തിനുള്ള വഴിയെന്നും പറഞ്ഞു. അഴിമതി രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാജ്യത്തിന്റെ വികസനമല്ല വോട്ട് ബാങ്കാണ്. എന്നാല്‍ സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരിക്കുന്നത് രാജ്യത്തിന്റെ വികസനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടച്ചു നീക്കും. ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ. ഭീകരവാദം കയറ്റുമതി ചെയ്യുന്നവരെ എന്ത് വിലകൊടുത്തും ചെറുക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി അന്വേഷണ ഏജന്‍സികളെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: സ്വാതന്ത്ര്യദിന സന്ദേശം; രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്തി
രാജ്യത്തെല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കും. ജനപിന്തുണയുണ്ടങ്കില്വി മാത്രമേ സര്‍ക്കാര്‍ സംരഭങ്ങള്‍ വിജയിക്കൂ. ആളുകളുടെ മനോഭാവം മാറാതെ സാമൂഹിക പരിഷ്‌കരണം ലക്ഷ്യം കാണില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments