ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പെഹ്ലു ഖാന്‍ എന്നയാളെ ആള്‍കൂട്ടം മര്‍ദ്ദിച്ചുകൊന്നെന്ന കേസില്‍ ആറു പ്രതികളേയും വെറുതെവിട്ടു. ആള്‍വാര്‍ കോടതിയിലേതാണ് വിധി. കേസിലെ പ്രതികളില്‍ ആറു പേരെ ആള്‍വാര്‍ കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ ജുവനൈല്‍ കോടതിയിലുമാണ് വിചാരണ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട വിഡിയോയുടേയും മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കുല്‍റാം, ദയാറാം,യോഗേഷ് കുമാര്‍, ഭീം റാഠി എന്നിവരായിരുന്നു കേസിലെ പ്രതികളായിരുന്നത്. പ്രതികളെ തെളിവില്ലാത്തതിനാൽ വെറുതെ വിട്ടതായി പ്രഹ്ലു ഖാന്റെ കുടുംബത്തിന് നിയമ സഹായം നല്‍കിയിരുന്ന ഖാസിം ഖാന്‍ പറഞ്ഞു. കുറ്റം തെളിയിക്കാനോ , തെളിവുകള്‍ ഹാജരാക്കാനോ പൊലീസിനു കഴിഞ്ഞിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി .കേസ് വീണ്ടും അന്വേഷിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു..
ആള്‍കൂട്ട കൊലപാതകത്തിനെതിരെ രാജസ്ഥാന്‍ നിയമസഭ അടുത്തിടെ നിയമം പാസാക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ഈടാക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
Post Your Comments