KeralaLatest News

സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മഴ കുറഞ്ഞേക്കും : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്, രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് : റെഡ് അലർട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മഴയുടെ ശക്തി കുറഞ്ഞേക്കും. നാളെ (ആഗസ്റ്റ് 15) ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിനാലാണ് സംസ്ഥാനത്ത് നിലവിൽ മഴ തുടരുന്നത്. കേരള-കർണാടക രൂപം കൊണ്ട ന്യൂനമർദ്ദ പാത്തിയും മഴയ്ക്ക് കാരണമാണ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തു.

Also read : പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം, ജലനിരപ്പുയരുന്നു

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 103 ആയി. മലപ്പുറം കവളപ്പാറയിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി.ഇതോടെ കവളപ്പാറയിലെ 30 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. തുടർച്ചയായ മൂന്നാം ദിവസവും പുത്തുമലയിൽ നിന്ന് ആരെയും കണ്ടത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button