ജയ്പുര്‍: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പതു പോലീസുകാരടക്കം 24 പേര്‍ക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷത്തിന് തുടക്കം. ഗല്‍റ്റ് ഗേറ്റിന് സമീപം ഇരുവിഭാഗങ്ങളും പരസ്പരം കല്ലെറിയുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബൈക്കുകള്‍ കത്തിച്ചു.
കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പൊലീസ് തുരത്തിയത്. സംഭവത്തിന് പിന്നിലുള്ള കാരണം അന്വേഷിക്കുകയാണെന്ന് ജയ്പൂര്‍ കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ പറഞ്ഞു. പ്രദേശത്തെ പത്തു പോലീസ് സ്റ്റേഷന് പരിധിക്കുള്ളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. എന്തോ ഒരു കിംവദന്തിയെത്തുടര്ന്നായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ന്യൂനപക്ഷ വിഭാഗക്കാര്‍ ഈദ്ഗാഹിനു സമീപം ജയ്പുര്‍-ഡല്‍ഹി ഹൈവേയില്‍ ഗതാഗതം തടസപ്പെടുത്തുകയും ഹരിദ്വാറിലേക്കു പോയ ബസിനു നേര്‍ക്ക് കല്ലെ റിയുകും ചെയ്തു. കല്ലേറില്‍ ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാര്‍ക്കു പരിക്കേറ്റു. ഇതോടെയാണു സംഘര്‍ഷം ഉടലെടുത്തത്.
Post Your Comments