അമ്മയുടെ സംസ്‌കാരം നടത്താന്‍ പണമില്ലെന്നാരോപിച്ച് മകന്‍ മൃതദേഹം ചവറ്റുകൂനയില്‍ ഉപേക്ഷിച്ചു. തമിഴനാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.
പൂജാരിയായ മുത്തുലക്ഷ്മണനാണ് അമ്മ വാസന്തിയുടെ മൃതദേഹം ചവറ്റുകൂനയിലിട്ടിത.് തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വാസന്തി കഴിഞ്ഞ ദിവസമാണ് രോഗം കൂടി മരിച്ചത്. തൂത്തുക്കുടെ മുത്തമ്മാള്‍ കോളനിയിലാണ് ഇവരുടെ വീട്. ഭര്‍ത്താവ് നാരായണ സ്വാമിയും രോഗബാധിതനായി കിടപ്പിലാണ്.
READ ALSO: മോദിയെയും അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും താരതമ്യപ്പെടുത്തിയ രജനികാന്തിനെതിരെ കോൺഗ്രസ്
വാസന്തിയുടെ മൃതദേഹം പുലര്‍ച്ചയോടെയാണ് മകന്‍ ഉപേക്ഷിച്ചതെന്നും സംസ്‌കരിക്കാന്‍ പണമില്ലെന്നായിരുന്നു ഇയാളുടെ മറുപടിയെന്നും പൊലീസ് പറഞ്ഞു. മാലിന്യമെടുക്കാനെത്തിയ തൊഴിലാളികളാണ് ഇതിനിടയില്‍ വാസന്തിയുടെ മൃതദേഹം കണ്ടെത്തിയത്.
അമ്മയുടെ ശരീരം ചവറുകൂനയിലിട്ടതിന് ശേഷം മുത്തുലക്ഷ്മണന്‍ തിരുനെല്‍വേലിയിലെ ക്ഷേത്രത്തിലേക്ക് പുറപ്പെടുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. എന്നാല്‍ സ്വാഭാവികമരണമാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഭൗതികശരീരം പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി.
READ: ഈ സ്‌നേഹമാണെന്റെ ഊര്‍ജം; പ്രളയകാലത്തെ അനുഭവം പങ്കുവെച്ച് എറണാകുളം ജില്ലാ കളക്ടര്‍
Post Your Comments