Latest NewsIndia

എന്‍ജിനിയറിംഗിന് കുട്ടികളില്ല : കോളേജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

 

ബെംഗളൂരു: എന്‍ജിനിയറിംഗിന് ചേരാന്‍ വിദ്യാര്‍ത്ഥികളില്ല. കര്‍ണാടകത്തില്‍ സ്വകാര്യ എന്‍ജിനിയറിങ് കോളേജുകള്‍ ഇപ്പോള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു.

സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ 16,216 സീറ്റുകളില്‍ 9782 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. എന്‍ജിനിയറിങ് കോഴ്സുകള്‍ക്ക് പകരം വിദ്യാര്‍ഥികള്‍ മറ്റ് കോഴ്സുകളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. അതേസമയം സയന്‍സ്, കൊമേഴ്സ് ബിരുദ കോഴ്സുകള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. വിദ്യാര്‍ഥികള്‍ കുറയുന്നത് എന്‍ജിനിയറിങ് കോളേജുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല കോളേജുകളും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ ക്വാട്ടയിലെ ഫീസിന്റെ മൂന്നുമടങ്ങ് കൂടുതലാണ് മാനേജ്മെന്റ് ക്വാട്ടയില്‍ ഈടാക്കുന്നത്.

സര്‍ക്കാര്‍ നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള പ്രവേശനം. സര്‍ക്കാര്‍ ക്വാട്ടയില്‍ എന്‍ജിനിയറിങ് കോഴ്സിന് 58,800 രൂപയാണ് ഫീസ്. എന്നാല്‍ മാനേജ്മെന്റ് ക്വാട്ടയിലെ ഫീസ് 2,01960 രൂപയാണ്. രാജ്യത്ത് എന്‍ജിനിയറിങ് സീറ്റുകളുടെ എണ്ണം ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍(എ.ഐ.സി.ടി.ഇ.) കുറച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button