
കൊച്ചി: നാളെ (ഓഗസ്റ്റ് 14 ബുധനാഴ്ച) എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. നാളെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനാലാണ് നാളെയും എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സംവിധായകന് അരുണ്‍ ഗോപി കളക്ടറുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
കളക്ടറുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എറണാകുളം ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 13 ) ചൊവ്വാഴ്ച്ച അതിതീവ്ര (204.5 mm വരെ) മഴയ്ക്കുള്ള സാധ്യതയും ഇതേത്തുടര്‍ന്നുള്ള റെഡ് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ നാളെ ഓഗസ്റ്റ് 14 ബുധനാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടത്.
https://www.facebook.com/dcekm/photos/a.233026527095178/793304271067398/?type=3&__xts__%5B0%5D=68.ARCaBzrogeMmjjQiSzfEhxrkHTN5vEF1RIyoNv9hhWFJ0jr76QDnwCygbg2ixICetjJCLB4kywt_CefaCs0Dg_yCednmb0R4vavOEVMraP32elRJ6FzBdWV1a62pqhhZrGBSWxBsMwO9WvmulMas18awVlSasUZake9m2MUlExZ1UDejSBPHoa-Z9sjiYhJnBkf5wQxl34yaBjsMEp5yAAkmc6f-k9Ixh75amoU3o0Bw_QH1Q0AzkLrSpY9cebTqPp9RexegW9c_tXxezP8sdc23OrOuiaBBjOA7-A6ZOn-6cGFs81V87lF95piaFgGBqjmeIMW0u_tdODAbXbbVoYU&__tn__=-R
അവധി ആഘോഷമാക്കാന്‍ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.
IMD നല്കുന്ന അറിയിപ്പുകള് അനുസരിച്ചുള്ള മുന്‍കരുതല്‍ നടപടിമാത്രമാണ് അവധി . നിലവില്‍ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല . മുന്നൊരുക്കങ്ങള്‍ ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണ് .
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പൂര്‍വസ്ഥിതിയിലേക്ക് നാടിനെ മടക്കിക്കൊണ്ടുവരാനും എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/photo.php?fbid=2640131329370296&set=a.541911725858944&type=3
READ ALSO: ഒത്തൊരുമയോടെ നേരിട്ട കൂട്ടായ്മ കൈവിടരുത്; മുഖ്യമന്ത്രി
അതേസമയം സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.
READ ALSO: കനത്ത മഴയ്ക്ക് പിന്നാലെ ഈ ജില്ലകളില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസം
Post Your Comments