KeralaLatest News

കൊടിയും പിടിച്ച്‌ ജാഥയായി എത്തി പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യേണ്ട ആവശ്യമില്ലെന്ന് ജി. സുധാകരൻ

ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാംപുകളില്‍ പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കരുതെന്ന് വ്യക്തമാക്കി മന്ത്രി ജി. സുധാകരൻ. ക്യാംപുകളുടെ ചുമതല അതാത് പ്രദേശത്തെ വില്ലേജ് ഓഫിസര്‍മാര്‍ക്കാണ്. ക്രമസമാധാന പാലനത്തിനായി പൊലിസിനെയും നിയോഗിച്ചിട്ടുണ്ട്.   എല്ലാ ക്യാംപുകളിലും സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള പാകം ചെയ്ത ഭക്ഷണ സാധനങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

Read also: ദുരിതാശ്വാസസഹായം : പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ചില ക്യാംപുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടിയും പിടിച്ച്‌ ജാഥയായി എത്തി പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button