ദോഹ : ഖത്തറിൽ റാസ് ലഫാൻ വ്യവസായ സിറ്റിയിൽ തീപിടിത്തം. കഴിഞ്ഞ ദിവസമാണ് റാസ് ലഫാനിൽ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന വർക്ക്‌ഷോപ്പിൽ ചെറിയ തോതിൽ തീ പടർന്നത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ആർക്കും അപകടമില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Post Your Comments