മഴക്കാലം രോഗങ്ങളുടെ നീണ്ട പട്ടികയാണ് സമ്മാനിക്കാറ്. പ്രത്യേകിച്ചും കുട്ടികളില്‍. കുട്ടികളില്‍ കാണുന്ന വയറിളക്കം അഥവാ അതിസാരം നിസാരമാക്കരുത്. മലിനജലം, മലിനാഹാരം, വൈറസ് ബാധ ഇവയിലൂടെയാണ് പ്രധാനമായി വയറിളക്കം ഉണ്ടാകാറുള്ളത്. ഈച്ച പോലുള്ള പ്രാണികള്‍ തുറന്നിരിക്കുന്ന ഭക്ഷണസാധനങ്ങളിലും മറ്റും വന്നിരിക്കുന്നത് വയറിളക്കം പടരാന്‍ കാരണമാകാറുണ്ട്.
മഴക്കാലത്ത് കുട്ടികളില്‍ പ്രധാനമായി പിടിപെടുന്ന അസുഖമാണ് വയറിളക്കം. വൃത്തിയില്ലായ്മ തന്നെയാണ് വയറിളക്കത്തിന് പ്രധാന കാരണം. മലിനജലം, മലിനാഹാരം, വൈറസ് ബാധ ഇവയിലൂടെയാണ് പ്രധാനമായി വയറിളക്കം ഉണ്ടാകാറുള്ളത്. ഈച്ച പോലുള്ള പ്രാണികള്‍ തുറന്നിരിക്കുന്ന ഭക്ഷണസാധനങ്ങളിലും മറ്റും വന്നിരിക്കുന്നത് വയറിളക്കം പടരാന്‍ കാരണമാകാറുണ്ട്.
പാലിനോടുള്ള അലര്‍ജിയും കൊഞ്ച്, കക്ക തുടങ്ങിയ ചില കടല്‍വിഭവങ്ങളും കുട്ടികളില്‍ വയറിളക്കം ഉണ്ടാക്കാറുണ്ട്. വയറിളക്കം ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണ്. വ്യക്തിശുചിത്വവും ശുദ്ധജലത്തിന്റെ ഉപയോഗവും കൊണ്ട് വയറിളക്കത്തെ ഒരു പരിധി വരെ തടയാനാകും. ഒ.ആര്.എസ് ലായനി ശുദ്ധജലം, ഉപ്പ്, പഞ്ചസാര എന്നിവയുടെ ശരിയായ അളവിലുള്ള ഒരു മിശ്രിതമാണ്.
വയറിളക്കം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍…
1.കൈകള്‍ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുക
2. ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുക.
3. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
4. ഹോട്ടല്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്…
വയറിളക്കത്തിന്റെ തുടക്കത്തില്‍ തന്നെ ഒ.ആര്.എസ് ലായനിയും മറ്റ് പാനീയങ്ങളും കുട്ടിക്ക് നല്‍കുക.
വയറിളക്കം മാറിക്കഴിഞ്ഞാലും 14 ദിവസം വരെ സിങ്ക് നല്‍കുക.
Post Your Comments