Latest NewsIndia

ഈ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിയ്ക്കാം : എയര്‍ ഇന്ത്യയില്‍ നിന്നും പുതിയ വാര്‍ത്ത

ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിയ്ക്കാം . എയര്‍ ഇന്ത്യ പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
വടക്കേഅമേരിക്കയിലേക്കു നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാനസര്‍വീസിനു സ്വാതന്ത്ര്യദിനത്തില്‍ തുടക്കമാകും. ഉത്തരധ്രുവത്തിനു മുകളിലൂടെയുള്ള വ്യോമപാതകളിലൂടെയാകും എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ പറക്കുക.

‘ഇന്ത്യയ്ക്കും വടക്കേ അമേരിക്കയ്ക്കുമിടയില്‍ ഇടവിടാതെ വിമാനസര്‍വീസ് നടത്താനുള്ള ഒരുക്കത്തിലാണ് എയര്‍ ഇന്ത്യ. ഇന്ധന ഉപഭോഗവും യാത്രാസമയവും കുറയ്ക്കുക, ജീവനക്കാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, കാര്‍ബണ്‍ പുറന്തള്ളുന്നതു കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അറ്റ്ലാന്റിക്, പസഫിക് മേഖലകളിലൂടെ ഓഗസ്റ്റ് 15 മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങും’-എയര്‍ ഇന്ത്യ അറിയിച്ചു.

വിമാനസര്‍വീസ് തുടങ്ങുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ.), യു.എസി.ലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ അനുമതി ലഭിച്ചു.
ക്യാപ്റ്റന്മാരായ രജനീഷ് ശര്‍മ, ദിഗ്വിജയ് സിങ് എന്നിവരാകും ആദ്യവിമാനം പറത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button