
മലപ്പുറം ജില്ലയിലെ ഭൂത്താനത്തെ സെന്റ് മേരീസ് പള്ളിയില്‍ ആ സഹോദരിമാര്‍ വീണ്ടും ഒന്നിച്ചുറങ്ങി. കവാലപ്പാറയിലെ വീട്ടില്‍ എന്നും കെട്ടിപിടിച്ചുകിടന്നായിരുന്നു അവര്‍ ഉറങ്ങാറുള്ളത്. നാലും എട്ടും വയസുകാരികളായ അനഘയും അലീനയുമായിരുന്നു അത്. മുത്തപ്പന്‍ കുന്നിലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ആ സഹോദരിമാരെ തിങ്കളാഴ്ച്ച ഒന്നിച്ചാണ് സംസ്‌കരിച്ചത്.
READ ALSO: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
അനഘയുടെ മുഖം കാണുന്നരീതിയിലായിരുന്നു മൃതദേഹം പൊതിഞ്ഞിരുന്ന്ത്. എന്നാല്‍ അലീനയുടെ മുഖം ഉള്‍പ്പെടെ പൊതിഞ്ഞ നിലയിലായിരുന്നു. ഒരു മണിക്കൂറോളം പള്ളിയില്‍ ദര്‍ശനത്തിന് വച്ചതിന് ശേഷമായിരുന്നു ഇവരുടെ സംസ്‌കാരം. ആശാരിപ്പണിക്കാരനായിരുന്ന വിക്ടറും പെയിന്റിംഗ് തൊഴിലാളിയായിരുന്ന തോമസും കുന്നിന്റെ മുകളിലെ ഒറ്റപ്പെട്ട വീടുകളാലായിരുന്നു താമസം. സഹോദരന്‍മാരായ ഇരുവരുടെയും ഭാര്യമാരും അഞ്ച് കുട്ടികളും ചേര്‍ന്ന ചെറിയ ആ സന്തോഷത്തിന്റെ ലോകമാണ് നിമിഷം കൊണ്ട് തുടച്ചുമാറ്റപ്പെട്ടത്.
കവലപ്പാറയിലെ മുത്തപ്പന്‍കുന്നിലെ നാല്‍പ്പത് വീടുകളാണ് മലയിടിഞ്ഞ് വീണ് ഇല്ലാതായത്. വ്യാഴാഴ്ച്ച രാത്രി നില്‍ക്കുന്നിടം ഇടിഞ്ഞമരാന്‍ തുടങ്ങിയപ്പോള്‍ തോമസ് സ്ഥലത്തുണ്ടായിരുന്നില്ല. വിക്ടറും രണ്ട് സ്ത്രീകളും ചേര്‍ന്ന് അഞ്ച് കുട്ടികളില്‍ രണ്ട് മാസമായ കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തി. പക്ഷേ അതിനിടയില്‍ അനഘയും അലീനയും മണ്ണിനടയില്‍പ്പെട്ടുപോകുകയായിരുന്നു. കൂടുതല്‍ ആള്‍ക്കാരെയും കൂട്ടി വിക്ടര്‍ കുട്ടികള്‍ക്കായി തെരച്ചില്‍ തുടര്‍ന്നു. ഇതിനിടയില്‍ മണ്ണിനടിയില്‍ നിന്നെവിടെനിന്നോ അലീനയുടെ നേര്‍ത്ത നിലവിളി കേള്‍ക്കാമായിരുന്നു. മണിക്കൂറുകളോളം മണ്ണ് കുഴിച്ച് നോക്കിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ലെന്നും പിന്നീട് അവിടെ നില്‍ക്കുന്നത് അപകടകരമായിരുന്നെന്നും നാട്ടുകാരനായ അയ്യപ്പന്‍ പറഞ്ഞു.
READ ALSO: കേരളത്തിലെ വെള്ളപ്പൊക്കം ഇന്ത്യന്‍ നേവി പുറത്തുവിട്ട ചിത്രങ്ങളിലൂടെ
വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിയോടെ വിക്ടര്‍ വീണ്ടുമെത്തി തെരച്ചില്‍ തുടര്‍ന്നു. അവശിഷ്ടങ്ങളില്‍ നിന്ന് അനഘയെ പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ‘അവള്‍ക്ക് നേരിയ ഹൃദയമിടിപ്പ് ഉണ്ടായിരുന്നെന്നാണ് രക്ഷപ്പെടുത്തിയവര്‍ പറയുന്നത്. പക്ഷേ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും വഴിയും വെളിച്ചവുമില്ലാതെയായിപ്പോയ പ്രദേശത്ത് നിന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് ഒരുവിധത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
Post Your Comments