ദുരിതപെയ്ത്തിനോട് പൊരുതി കൊണ്ടിരിക്കുകയാണ് മലയാളികള്‍. കനത്ത മഴയില്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലേക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് കേരളീയ ജനത. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി നടക്കുന്നുണ്ട്. ഇവിടെ മതമോ ജാതിയോ രാഷ്ട്രീയമോ ഇല്ല. എല്ലാവരും തുല്യരായാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്.
കഴിഞ്ഞ പ്രളയത്തില്‍ വലയുന്നതിനിടെ തങ്ങള്‍ക്ക് താങ്ങായി എത്തിയവരെ ഈ പ്രളയകാലത്ത് സഹായിക്കാന്‍ ഓടിയെത്തിയ ചെങ്ങന്നൂര്‍കാരുടെ ഒരു കൂട്ടം തന്നെയുണ്ട് മലപ്പുറത്ത്. മഞ്ചേരിയിലെ രസം ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് ബില്ല് ചോദിച്ചപ്പോള്‍ ലഭിച്ച അത്ഭുതപ്പെടുത്തിയ മറുപടിയെ കുറിച്ച് ഷോഫിന് സി ജോണ്‍ എന്ന യുവാവ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്. ഭക്ഷണത്തിന് പണം വേണ്ടെന്ന് പറഞ്ഞ മഞ്ചേരി രസം ഹോട്ടലിലെ ജീവനക്കാരോട് കാരണം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
READ ALSO: ദുരന്തത്തിന് കാരണം സംസ്ഥാന സര്‍ക്കാര്‍- രൂക്ഷവിമര്‍ശനവുമായി മാധവ് ഗാഡ്ഗില്‍
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിങ്ങ എന്ത് മന്‍സമാരാഡോ…. (മഞ്ചേരി രസം ഹോട്ടല്‍ )
പത്താള് കയറി ഭക്ഷണം കഴിച്ചിട്ട് പൈസ വേണ്ടാന്ന് , കാരണം ചോദിച്ചപ്പോള്‍, നിങ്ങള്‍ ചെങ്ങന്നൂര്കാര് അല്ലേ , ഞങ്ങളെ സഹായിക്കാന്‍ വന്നവരല്ലേ ……
മനുഷ്യന് മനുഷ്യനാണ്….
https://www.facebook.com/shoffin.cjohn/posts/10214948379603052
READ ALSO: ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി
Post Your Comments