Latest NewsJobs & VacanciesEducation & Career

ഫാര്‍മസിസ്റ്റ്, സെയില്‍സ് അസിസ്റ്റന്റ് തസ്തികയില്‍ അവസരം

ജില്ലാ ആശുപത്രി പരിസരത്തെ മെഡികെയര്‍സിന്റെ നിയന്ത്രണത്തിലുളള വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ ഒഴിവ്. അപേക്ഷകര്‍ 18 നും 36 നും മദ്ധ്യേ പ്രായമുളളവരാവണം. ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് സര്‍ക്കാര്‍ അംഗീകരിച്ച ബി.ഫാം./ഡി.ഫാം യോഗ്യതയും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും നിര്‍ബന്ധം. സെയില്‍സ് അസിസ്റ്റന്റ് ഒഴിവിലേക്ക് സയന്‍സ് ഒരു വിഷയമായി പ്ലസ്ടു പാസായിരിക്കണം. ഇരു തസ്തികകളിലേക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.

Also read : നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : ഡൽഹിയിൽ അവസരം

താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഓഗസ്റ്റ് 20 ന് രാവിലെ 10 ന് മെഡികെയര്‍സ് ഓഫീസില്‍ കൂടികാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ ആശുപത്രി മെമ്പര്‍ സെക്രട്ടറി ആന്റ് സൂപ്രണ്ട് അറിയിച്ചു. ജില്ലാ ആസ്ഥാനത്തു നിന്നും 20 കി.മീ. ദൂരപരിധിയില്‍ താമസിക്കുന്നവര്‍ക്കും ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിപരിചയമുളളവര്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍:0491-2537024

shortlink

Related Articles

Post Your Comments

Related Articles


Back to top button