കൊച്ചി : ലാഭമൊന്നും നോക്കാതെ പുതുവസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് നല്കിയ ഈ വഴിയോര കച്ചവടക്കാരനാണ് ഇപ്പോള്‍ താരം. സ്നേഹത്തിന്റെ പുതിയ പേരാണ് നൗഷാദെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചറും ഫേസ്ബുക്കില്‍ കുറിച്ചു. വില്‍പ്പനയ്ക്കായി വച്ചിരുന്ന വസ്ത്രങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മട്ടാഞ്ചേരി സ്വദേശി നൗഷാദ് ചാക്കുകളിലാക്കി നല്‍കിയത്. മട്ടാഞ്ചേരിയിലെ നൗഷാദിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. നൗഷാദിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജയും രംഗത്തെത്തിയിരിക്കുകയാണ്. നൗഷാദിന്റെ വാക്കുകള്‍ പങ്കുവച്ചുകൊണ്ട് ശൈലജ ടീച്ചര്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്.
‘നമ്മള് പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.’മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരന് നൗഷാദ്. ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍’- നൗഷാദിന്റെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ട് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
പെരുന്നാള്‍ കച്ചവടത്തിന് വച്ചിരുന്ന വസ്ത്രങ്ങളാണ് നൗഷാദ് ക്യാമ്പുകളിലേക്ക് നല്‍കിയത്. നിലമ്പൂര്‍,വയനാട് എന്നിവിടങ്ങളിലേക്ക് സാധനങ്ങള്‍ ശേഖരിക്കാന്‍ ഇറങ്ങിയവരോട് ‘ഒന്നെന്റെ കടയിലേക്ക് വരാമോ’എന്നു ചോദിച്ചുകൊണ്ടാണ് നൗഷാദ് എത്തിയത്. കടയിലെത്തിയ സംഘത്തിന് ചാക്കുകള്‍ നിറച്ച് തുണികള്‍ നല്‍കുകയായിരുന്നു.
Post Your Comments