KeralaLatest NewsIndia

ദുരന്തമായ ഉരുൾപൊട്ടലിന് കാരണം അനിയന്ത്രിത ഖനനം? ആരോപണങ്ങൾ ഇങ്ങനെ

പ്രളയം പഠിപ്പിച്ച പാഠനമെങ്കിലും ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമായിരുന്നു എന്നാല്‍ ഖനന നിയന്ത്രണത്തിനു മൈനിങ് വകുപ്പ് തയാറായിരുന്നില്ല.

കൊച്ചി: സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം അനിയന്ത്രിതമായ ഖനന പ്രവര്‍ത്തനളെന്ന് ആരോപണം. കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലിനു ശേഷവും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ പ്രളയം പഠിപ്പിച്ച പാഠനമെങ്കിലും ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമായിരുന്നു എന്നാല്‍ ഖനന നിയന്ത്രണത്തിനു മൈനിങ് വകുപ്പ് തയാറായിരുന്നില്ല.

വെള്ളിയാഴ്ച മലപ്പുറത്തെ കവളപ്പാറയില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടായതോടെയാണ് ഖനനത്തിനു സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത്.ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാതെ ഇത് പുര്‍ണ്ണമായും പൊതുമേഖലയില്‍ ആക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. പരിസ്ഥിതി ആഘാതപഠനമില്ലാതെ ഖനനാനുമതി നല്‍കരുതെന്ന സുപ്രീം കോടതി വിധി മറികടന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ദൂരപരിധിയില്‍ പോലും ഇളവുനല്‍കി ക്വാറിമാഫിയയെ പ്രോത്സാഹിപ്പിച്ചു. പരിസ്‌ഥിതി ആഘാതപഠനമില്ലാതെ ഖനനാനുമതി നല്‍കരുതെന്ന സുപ്രീം കോടതി വിധിപോലും മറികടന്ന്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

കൃഷിയോഗ്യമല്ലാത്ത ഭൂമി കൃഷിയോഗ്യമാക്കാനും വാസയോഗ്യമല്ലാത്ത സ്‌ഥലം താമസയോഗ്യമാക്കാനും ഖനനം നടത്താമെന്നാണ്‌ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്‌. ഇതനുസരിച്ച്‌ ഒരു വില്ലേജ്‌ ഓഫീസറും കൃഷി ഓഫീസറും അനുകൂല സര്‍ട്ടിഫിക്കറ്റു നല്‍കിയാല്‍ ഏതുസ്‌ഥലവും വാസയോഗ്യമല്ലെന്നും കൃഷിയോഗ്യമല്ലെന്നും കണക്കാക്കാം.
ഇതോടെ ഖനനാനുമതിയായി. ഇതില്‍ വിവാദമുണ്ടാകുമെന്നു ഭയന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ ക്വാറികളുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയിലുള്ള കേസില്‍ കേരള സര്‍ക്കാര്‍ നല്‍കാന്‍പോകുന്ന അപ്പീലിന്മേല്‍ കോടതിവിധിക്ക്‌ വിധേയമായിരിക്കും ഈ ഉത്തരവെന്ന്‌ ഒരു വാചകം എഴുതിച്ചേര്‍ത്തു.

ഇത്‌ എഴുതിച്ചേര്‍ത്തതോടെ വിധിവരുംവരെ ഖനനം നിര്‍ബാധം തുടരാമെന്ന പച്ചക്കൊടിയാണ്‌ സര്‍ക്കാര്‍ കാണിച്ചതെന്ന്‌ പരിസ്‌ഥിതി ഏകോപനസമിതി കണ്‍വീനര്‍ ജോണ്‍ പെരുവന്താനം വ്യക്‌തമാക്കി. ഈ അപ്പീല്‍ പ്രഹസനമാണെന്നാണ്‌ ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്‌.ഖനനം വര്‍ധിക്കുമ്പോള്‍ മണ്ണും പാറയും തമ്മിലുള്ള കെട്ടുറപ്പു തകരുന്നതാണ്‌ ഉരുള്‍പൊട്ടലിനു കാരണം. വനത്തില്‍നിന്നും വെട്ടിമാറ്റിയ വന്‍മരങ്ങളുടെ കൂറ്റന്‍വേരുകള്‍ ദ്രവിച്ചുണ്ടാകുന്ന വിള്ളലുകള്‍ വഴി ജലംനിറഞ്ഞും(പൈപ്പിങ്‌ പ്രതിഭാസം) ഉരുള്‍പൊട്ടല്‍ സാധാരണയാണ്‌. മംഗളമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button