KeralaLatest News

ദുരന്തത്തിന് കാരണം സംസ്ഥാന സര്‍ക്കാര്‍- രൂക്ഷവിമര്‍ശനവുമായി മാധവ് ഗാഡ്ഗില്‍

”പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസിലാകും.”- 2011 ആഗസ്റ്റ് 31ന് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ ഗാഡ്ഗില്‍ പറഞ്ഞ വാക്കുകളാണിത്. അതു തന്നെ സംഭവിച്ചിരിക്കുന്നു. കേരളത്തെ പ്രളയം വിഴുങ്ങിയിരിക്കുന്നു.

READ ALSO: ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി

പ്രളയമുണ്ടാകാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ചയാണെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേരള സംസ്ഥാനത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റിയിട്ടുണ്ട്. ഒരു ചെറിയ വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയെക്കുറിച്ച് സര്‍ക്കാര്‍ മറന്നുവെന്നും അദ്ദേഹം പറഞ്ഞു.

വലിയ ക്വാറികള്‍ക്ക് പോലും ഇപ്പോള്‍ കേരളത്തില്‍ നിര്‍ബാധം ലൈസന്‍സ് നല്‍കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടത് ഉള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.

READ ALSO: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യ വിഷബാധ : നിരവധി പേർ ആശുപത്രിയിൽ

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നടപടികള്‍ നിര്‍ദേശിക്കുന്നതിന് യുപിഎ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ തലവനായിരുന്നു മാധവ് ഗാഡ്ഗില്‍. വ്യത്യസ്ത സോണുകളായി തിരിച്ച് പശ്ചിമ ഘട്ട സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളായിരുന്നു റിപോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതിനെതിരേ കേരളത്തില്‍ വലിയ പ്രക്ഷോഭം തന്നെ നടന്നിരുന്നു.

READ ALSO: 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button